HomeNewsShortജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്; ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കും

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്; ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കും

ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി.

നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ധര്‍ണ നടത്തും. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു.

അതേസമയം,ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും മൊഴികളിലെ പൊരുത്തക്കേടുകള്‍ ദുരീകരിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്. അടുത്ത ആഴ്ച ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ഫ്രാങ്കോ മുളയ്ക്കലിന്റെയും മൊഴിയില്‍ ഇരുപതിലേറെ പൊരുത്തക്കേടുകളാണ് ഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇത് ദുരീകരിക്കാന്‍ അന്വേഷണ സംഘത്തിന് ഒരാഴ്ച സമയം നല്‍കി. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും കളവാണെന്ന് തന്നെയാണ് കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments