യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ നിന്ന് ഒന്നാം നമ്ബര്‍ താരം റാഫേല്‍ നദാല്‍ പിന്മാറി. മൂന്നാം സെറ്റിന് മുന്നേ പരിക്ക് ഉണ്ടായത് മൂലമാണ് നദാല്‍ പിന്മാറിയത്. ഇതോടെ അര്‍ജന്റീനയുടെ ഡെല്‍പോട്രോ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. 2009 ല്‍ യുഎസ് ഓപ്പണ്‍ ചാമ്ബ്യന്‍ കൂടിയാണ് ഡെല്‍പോട്രോ.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ഡെല്‍പോട്രോ രണ്ടാം സെറ്റ് 62 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാല്‍മുട്ടിലെ പരിക്കാണ് നദാലിന് അടിയായത്. ഇത്തവണത്തെ ഫൈനല്‍ ഡെല്‍പോട്രോയുടെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ്.
മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിലും ജപ്പാന് സാന്നിധ്യം എന്ന അപൂര്‍വ്വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കീ നിഷിക്കോരിയെ തകര്‍ത്ത് നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍ കടന്നു. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നോവാക്കിന്റെ വിജയം. സ്കോര്‍ : 63,64,62. യുഎസ് ഓപ്പണ്‍ ഫൈനല്‍ പ്രവേശനത്തിലൂടെ ഈ വര്‍ഷമവസാനം നടക്കുന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടുകയും ചെയ്തു സെര്‍ബിയയുടെ ഈ താരം.