HomeNewsShortഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ളത് അവിഹിത ബന്ധം; വെളിപ്പെടുത്തലുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ളത് അവിഹിത ബന്ധം; വെളിപ്പെടുത്തലുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

ആള്‍ ദൈവം ഗുര്‍മിത് റാം റഹീം സിങിനും വളര്‍ത്തുകമകള്‍ ഹണിപ്രീതിന്റെതും അവിഹിത ബന്ധമെന്ന് ഹണിയുടെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത. ഗുര്‍മിത് റാം റഹീമും ഹണിപ്രീതും കിടപ്പറ പങ്കിടുന്നത് താന്‍ പിടികൂടിയിട്ടുണ്ടെന്നും ഡേരാ സഛാ സൗദയിലെ ഗുര്‍മിതിന്റെ രഹസ്യ കേന്ദ്രത്തിലാണ് ഹണിയുടെ ഉറക്കമെന്നും ഗുപ്ത ആരോപിച്ചു. ഗുര്‍മിതും ഹണീപ്രീതും സ്ഥിരമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്.

2009 മുതല്‍ ഹണിപ്രീത് ഗുര്‍മീതിന്റെ ഭാര്യയെ പോലെയാണ് കഴിയുന്നത്. 2009ന് മുമ്ബ് വരെ ഡേരയുടെ നിയന്ത്രണം പുരുഷന്‍മാര്‍ക്കായിരുന്നു. എന്നാല്‍, അതിനുശേഷം നേതൃത്വം ഹണിയുള്‍പ്പെടെയുള്ള സ്ത്രീകളിലേക്ക് കൈമാറിയെന്നു അദ്ദേഹം പറഞ്ഞു. ഹണിപ്രീതിനെ അയാള്‍ക്കൊപ്പം നഗ്നയായ നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. ഹണി അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുമ്ബോള്‍ തന്നെ പുറത്ത് നിര്‍ത്തുകയും അവിടെ നടക്കുന്നത് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ഗുപ്ത വെളിപ്പെടുത്തി.

ബിഗ് ബോസിനു സമാനമായ ഷോ നടത്താനെന്ന് പറഞ്ഞ് ഹണിപ്രീതിന്റ നേതൃത്വത്തില്‍ ആറ് ദമ്ബതികളെ ഗുര്‍മിതിന്റെ ഡേരയിലെ താമസസ്ഥലത്ത് പാര്‍പ്പിച്ചിരുന്നതായും ഗുപ്ത വെളിപ്പെടുത്തി. ഹണിപ്രീതിനെ നിയമപരമായി ഗുര്‍മിത് ദത്തെടുത്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 1999ലാണ് ഹണിപ്രീതിനെ ഗുപ്ത വിവാഹം ചെയ്യുന്നത്. എന്നാല്‍, ഗുര്‍മിതിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 2011-ല്‍ ഇവര്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments