HomeAround KeralaThrissurസ്വര്‍ഗത്തില്‍ 1,44,000 'സീറ്റുകള്‍' മാത്രമെന്നു പറഞ്ഞ പ്രവാചകൻ മരണമടഞ്ഞതോടെ സ്വർഗത്തിലേക്ക് പോകാൻ കാത്തിരുന്ന വിശ്വാസികൾ അനാഥർ...

സ്വര്‍ഗത്തില്‍ 1,44,000 ‘സീറ്റുകള്‍’ മാത്രമെന്നു പറഞ്ഞ പ്രവാചകൻ മരണമടഞ്ഞതോടെ സ്വർഗത്തിലേക്ക് പോകാൻ കാത്തിരുന്ന വിശ്വാസികൾ അനാഥർ !!

സഭാസ്ഥാപകനായ ജോസഫ് പൊന്നാറയുടെ ദുരൂഹമരണത്തിനു പിന്നാലെ, വിശ്വാസത്തിന്റെ പേരില്‍ സ്വര്‍ഗത്തിലേക്കു പോകാന്‍ പേടകമൊരുക്കി കാത്തിരുന്ന എംപറര്‍ ഇമ്മാനുവല്‍ സഭ പിളര്‍പ്പിലേക്ക്. വിശ്വാസികളുടെ എതിര്‍പ്പിനേത്തുടര്‍ന്ന് സഭാനേതൃത്വത്തിലുള്ള ട്രസ്റ്റ് ഭാരവാഹികള്‍ രാജിവച്ചു. ചെയര്‍മാന്‍ ബിജു ഫിലിപ്പ്, സെക്രട്ടറി ഷാജന്‍ പയ്യപ്പിള്ളി, ഖജാന്‍ജി എം.ജി. ആന്റണി എന്നിവരും നാലു ട്രസ്റ്റിമാരുമാണു രാജിവച്ചത്. ഇതോടെ, പ്രവാചകനായി സ്വയം വാഴ്ത്തിയ ജോസഫ് പൊന്നാറ മൂന്നുമാസം മുമ്പു കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മരണമടഞ്ഞതോടെ, സ്വര്‍ഗത്തിലേക്കുള്ള വഴി തേടി മുരിയാട് സീയോന്‍ കൂടാരത്തിലെത്തിയ വിശ്വാസികള്‍ അനാഥരായി.

പ്രവാചകനായി സ്വയം വാഴ്ത്തിയ ജോസഫ് പൊന്നാറ മൂന്നുമാസം മുമ്ബു കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ മരണമടഞ്ഞതോടെ, ഇപ്പോള്‍ സഭ പിളര്‍പ്പിലാണ്.ബഹുഭൂരിപക്ഷം വിശ്വാസികളും കേന്ദ്രകാര്യാലയമായ മുരിയാട് സീയോന്‍ ഭവനില്‍നിന്നുള്ള മടക്കയാത്രയിലാണ്. പൊന്നാറയുടെ വാക്കുകള്‍ വിശ്വസിച്ച് നിരവധി പേരായിരുന്നു സ്വത്തുവകകള്‍ വിറ്റുപെറുക്കി മുരിയാട് കൂടാരം അധികൃതരെ പണമേല്‍പ്പിച്ച് അവിടെ താമസം തുടങ്ങിയത്. അയ്യായിരത്തോളം കുടുംബങ്ങളാണ് എംപറര്‍ ഇമ്മാനുവല്‍ സഭയിലുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ളവരാണു സര്‍വസ്വത്തുക്കളും വിറ്റുപെറുക്കി മുരിയാടിലെത്തിയവരില്‍ ഭൂരിഭാഗവും. സമ്പാദ്യമത്രയും സഭാനേതൃത്വത്തെ ഏല്‍പ്പിച്ച സാധാരണവിശ്വാസികള്‍ അവ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

സ്വര്‍ഗത്തില്‍ 1,44,000 ‘സീറ്റുകള്‍’ മാത്രം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഇവര്‍ വിശ്വാസികളെ ധരിപ്പിച്ചിരുന്നത്. മുരിയാടുള്ള ആരാധനാലയം നോഹയുടെ പെട്ടകത്തിന്റെ മാതൃകയിലാണു നിര്‍മിച്ചത്. കെട്ടിടത്തിന്റെ ഡിെസെന്‍ കര്‍ത്താവ് തയാറാക്കി നല്‍കിയെന്നായിരുന്നു പ്രഖ്യാപനം. സ്വര്‍ഗത്തിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ കരാറെടുത്തവരാണു തങ്ങളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ റോയിക്ക് ചുരുങ്ങിയ കാലംകൊണ്ട് ആയിരക്കണക്കിനു വിശ്വാസികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. കോട്ടയം വിജയപുരം രൂപത കേന്ദ്രീകരിച്ചാണു പ്രസ്ഥാനം തുടങ്ങിയതെങ്കിലും നാട്ടുകാരുടെയും കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങളുടെയും എതിര്‍പ്പിനേത്തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതയിലെ മുരിയാട് പാടശേഖരത്തില്‍ ‘കൂടാരം’ സ്ഥാപിക്കുകയായിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments