HomeNewsShortക്രിസ്ത്യന്‍ നാടാര്‍ ഒബിസി സംവരണത്തിന് ഹൈക്കോടതി സ്റ്റേ: സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന് കോടതി

ക്രിസ്ത്യന്‍ നാടാര്‍ ഒബിസി സംവരണത്തിന് ഹൈക്കോടതി സ്റ്റേ: സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന് കോടതി

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനു ഹൈക്കോടതി സ്റ്റേ. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിന്യായത്തിനും വിരുദ്ധമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവ്. നിലവില്‍ സംവരണം ലഭിക്കുന്ന ഹിന്ദു നാടാര്‍ വിഭാഗത്തിന് പുറമെ, എസ്.ഐ.യു.സി ഒഴികെയുള്ള നാടാര്‍ വിഭാഗങ്ങള്‍ക്കും ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ചു കൊണ്ടുള്ള സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ (എം.ബി.സി.എഫ് ) ജനറല്‍ സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലെ ഇടക്കാല ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌ കുമാറിന്റെ സ്റ്റേ ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments