HomeNewsShortകെഎസ്ആര്‍ടിസിയിൽ നിന്നും വിരമിച്ചവർക്ക് 1 ലക്ഷം രൂപ വീതം മാർച്ച് 30 നകം നൽകണമെന്ന് ഹൈക്കോടതി;...

കെഎസ്ആര്‍ടിസിയിൽ നിന്നും വിരമിച്ചവർക്ക് 1 ലക്ഷം രൂപ വീതം മാർച്ച് 30 നകം നൽകണമെന്ന് ഹൈക്കോടതി; ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് കോടതി

കെഎസ്ആര്‍ടിസിയിൽ നിന്നും വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്.: ബാക്കി ഉള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നൽകും എന്ന് കെ എസ് ആർടിസി ഹൈക്കോടതിയെ അറിയിച്ചു. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങൾ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻഗണന നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വിരമിച്ചവര്‍ക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാൻ ആകില്ല എന്ന് വ്യക്തമാക്കി..3200 കോടി രൂപയുടെ ലോൺ ഉണ്ട് എന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.ഹർജിക്കാർക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങൾ നൽകാൻ 8 കോടി വേണം പത്തുമാസം കൊണ്ട് മുഴുവൻ പേർക്കുള്ള ആനുകൂല്യവും നൽകിക്കൂടേ എന്ന് കോടതി ചോദിച്ചു.വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവാണ്.ആരോട് ചോദിച്ചിട്ടാണ് അത് നിർത്തിയതെന്ന് കോടതി ചോദിച്ചു.ഏപ്രിൽ മുതൽ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.മാർച്ച് മുതൽ നിർബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് കെഎസ്ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments