HomeAutoഒറ്റ ചാർജിങ്ങിൽ 631 കിലോമീറ്റർ ഓടും; വെറും 18 മിനിറ്റിൽ ഫുൾ ചാർജ്ജ് ! ഈ...

ഒറ്റ ചാർജിങ്ങിൽ 631 കിലോമീറ്റർ ഓടും; വെറും 18 മിനിറ്റിൽ ഫുൾ ചാർജ്ജ് ! ഈ വാഹനത്തെ വെല്ലാൻ ഇനി മറ്റൊന്ന് വരണം ! ഫ്ലൈവീൽ റിവ്യൂ കാണാം: VIDEO

‘വേൾഡ് കാർ ഓഫ് ദി ഇയർ’ അവാർഡ് വാങ്ങിയ മോഡലാണ് ഹ്യൂണ്ടായ് അയോണിക് എന്ന ഇലക്ട്രിക്ക് എസ് യു വി. ഒട്ടേറെ സവിശേഷകൾ ഉള്ള കിടിലൻ വണ്ടിയാണിത്. 631 കിമി ഒറ്റ ചാർജിങ്ങിൽ ഓടും. ഫാസ്റ്റ് ചാർജിങ്ങിൽ 18 മിനുട്ടിൽ ചാർജാകും. വ്യത്യസ്തമായ പാരാമെട്രിക് പിക്സല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ആരെയും കൊതിപ്പിക്കും. മുന്‍ ബമ്പറിന്റെ താഴെ ഇലക്ട്രിക് പവര്‍ട്രെയിന്‍ തണുപ്പിക്കാന്‍ ആവശ്യമായ വായു കടത്തിവിടാന്‍ ആക്റ്റീവ് എയറോഡൈനാമിക് ഫ്‌ലാപ്പുകള്‍ കാണാം. വശങ്ങളിലേക്ക് നോക്കിയാലും ഹ്യുണ്ടായി അയോണിക് 5 ന്റെ സ്‌റ്റൈലിംഗ് ഹൈലൈറ്റുകള്‍ തുടരുന്നു. 20 ഇഞ്ച് പാരാമെട്രിക് പിക്സല്‍ ഡിസൈന്‍ അലോയ് വീലുകള്‍ ഇവിയുടെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്. 6 എയര്‍ബാഗുകള്‍ (ഡ്രൈവര്‍ & പാസഞ്ചര്‍, സൈഡ് & കര്‍ട്ടന്‍), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, മള്‍ട്ടി കൊളീഷന്‍ അവോയ്ഡന്‍സ് ബ്രേക്കിംഗ്, വെര്‍ച്വല്‍ എഞ്ചിന്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഉള്‍പ്പെടെ നിരവധി മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ പുതുപുത്തൻ വണ്ടിയുടെ റിവ്യൂ ഏറ്റവും ഡീറ്റൈൽ ആയി അവതരിപിപ്പിക്കുകയാണ് ഫ്‌ളൈവീൽ മലയാളം. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments