രാജസ്ഥാനിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബർമറിലെ പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ തൊണ്ടയിൽ ആഴത്തിൽ മുറിവ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് പേർക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.