സ്വകാര്യത സംബന്ധിച്ച് പുതിയ സന്ദേശം ഉപഭോക്താക്കൾക്ക് അയച്ച് വാട്സാപ്പ് ! ഇനി വ്യക്തിപരമായ വിവരങ്ങൾ ചോരില്ല

47

 

സ്വകാര്യത സംബന്ധിച്ച് വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും പറയുന്നു. മെസേജുകൾ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും വാട്ട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് പറയുന്നു.

വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി വാട്ട്സ്ആപ്പ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.