HomeNewsShortവ്യക്തിവിവരങ്ങൾ ദുരുപയോഗിച്ചാൽ ഇനി കടുത്ത ശിക്ഷ: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വ്യക്തിവിവരങ്ങൾ ദുരുപയോഗിച്ചാൽ ഇനി കടുത്ത ശിക്ഷ: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കമ്പനികളും മറ്റും വ്യക്തിവിവരങ്ങൾ
ദുരുപയോഗിച്ചാൽ തടവു ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വ്യക്തികളുടെ വിവരങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്താൽ ഗുരുതരമെങ്കിൽ 15 കോടി രൂപ അല്ലെങ്കിൽ ആഗോള വാർഷിക വിറ്റുവരവിന്റെ 4% ആവും പിഴ.

ഡേറ്റ സംരക്ഷണ ബിൽ സംബന്ധിച്ച് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതിലെ പല നിർദേശങ്ങൾക്കെതിരെയും എതിർപ്പുയർന്നു. അതും പരിഗണിച്ച ശേഷമാണു പുതിയ ബിൽ തയാറാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments