ശബരിമലയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു കർശന വിലക്ക്: സെൽഫിയും വേണ്ട

46

ശബരിമലയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു കർശന വിലക്ക്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കൈവശം സൂക്ഷിക്കുന്നതിനു വിലക്കില്ല. ശ്രീകോവിലിനു സമീപത്തും പരിസരങ്ങളിലുമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രമെടുക്കുന്നതിനും ദേവസ്വം ബോർഡ് കർശന നിയന്ത്രണമേർപ്പെടുത്തിയത്. ഫോൺ ഉപയോഗിക്കുന്നവരെ ആദ്യം വിലക്കാനും തുടർന്നാൽ പിഴ ഈടാക്കാനുമാണ് തീരുമാനം.