സുഡാനില്‍ എൽ പി ജി ഫാക്ടറിയിൽ പൊട്ടിത്തെറി: 23 മരണം:മരിച്ചവരിൽ ഇന്ത്യക്കാരും

66

സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ദുരന്തത്തില്‍ 23 പേര്‍ മരിക്കുകയും 130 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. 34 ഇന്ത്യക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.