HomeNewsShortയുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞെട്ടിക്കുന്ന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്; വനിതാ മാനിഫെസ്റ്റോ പുറത്തിറക്കി പ്രിയങ്ക ഗാന്ധി സൗജന്യ...

യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഞെട്ടിക്കുന്ന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്; വനിതാ മാനിഫെസ്റ്റോ പുറത്തിറക്കി പ്രിയങ്ക ഗാന്ധി സൗജന്യ യാത്രയും 40 ശതമാനം സംവരണവും ഉറപ്പാക്കും

യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ട് ഞെട്ടിക്കുന്ന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. കൂടുതലും സ്ത്രീകള്‍ക്കുള്ള ഗുണങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഉറപ്പായും 40 ശതമാനം സ്ത്രീകള്‍ക്കായിരിക്കും ഇതോടെ സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭിക്കുക. ബിജെപിയുടെ ശക്തമായ വോട്ടുബാങ്കായ സ്ത്രീകളുടെ മനസ്സിളക്കുന്ന പ്രഖ്യാപനം കൂടിയാണിത്. തുടര്‍ച്ചയായി സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇടപെടുന്ന പ്രിയങ്കയുടെ വാക്കുകളും പ്രകടനപത്രികയും അവര്‍ക്കും സ്വീകാര്യമാണ്. ആറ് ഭാഗങ്ങളായി തരംതിരിച്ചുള്ളതാണ് പ്രകടനപത്രികയെന്ന് പ്രിയങ്ക പറയുന്നു. ആത്മാഭിമാനം, സ്വയം പര്യാപ്തത, വിദ്യാഭ്യാസം, ബഹുമാനം, സുരക്ഷ, ആരോഗ്യം, എന്നിങ്ങനെയാണ് ഇത്. യുപിയില്‍ ഏത് വ്യാപാരം തുടങ്ങുകയാണെങ്കിലും അതില്‍ 50 ശതമാനം തൊഴില്‍ സംവരണം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക റിബേറ്റുകള്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ഒപ്പം ഈ വ്യവസായങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കും.

യുപിയിലെ 50 ശതമാനം റേഷന്‍ കടകളിലും സ്ത്രീകളുടെ മേല്‍നോട്ടത്തോടെയായിരിക്കും കാര്യങ്ങള്‍ നടക്കുക.ഇതിന്റെ അവകാശം അവര്‍ക്ക് നല്‍കുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു. ഇതിലൂടെ തൊഴിലുറപ്പിനുള്ള ശ്രമം കൂടിയാണ് കോണ്‍ഗ്രസ് നടത്തുന്നത്. സ്ത്രീകള്‍ക്ക് സ്വയം സഹായ സംഘങ്ങള്‍ വഴി നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഒപ്പം സംസ്ഥാന ബസ് സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിരിക്കും. എല്ലാ വര്‍ഷവും മൂന്ന് സിലിണ്ടര്‍ പാചക വാതകം സ്ത്രീകള്‍ക്ക് സൗജന്യമായി ലഭിക്കും. നേരത്തെ തന്നെ പത്തും പന്ത്രണ്ടും ക്ലാസിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണും സ്‌കൂട്ടിയും നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി എല്ലാ കാലത്തും മുന്നില്‍ നിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments