HomeHealth Newsസൂക്ഷിക്കൂ: ഈ നാലു വസ്തുക്കൾ കഴിക്കുന്നത് ഹൃദയാഘാതം ക്ഷണിച്ചുവരുത്തും !

സൂക്ഷിക്കൂ: ഈ നാലു വസ്തുക്കൾ കഴിക്കുന്നത് ഹൃദയാഘാതം ക്ഷണിച്ചുവരുത്തും !

ഹൃദയപേശികള്‍ക്കുണ്ടാവുന്ന തകരാറുകളാണ് ഒരാളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ലോകത്താകമാനം ജീവനെടുക്കുന്നതില്‍ ആദ്യ സ്ഥാനമാണ് ഹൃദയാഘാതത്തിനുള്ളത്. ആദ്യ കാലത്ത് മധ്യവയസ്‌കരായിരുന്നു പ്രധാന ഇരയെങ്കില്‍ ഇന്ന് കൗമാരക്കാര്‍ പോലും ഹൃദയാഘാതത്തിന് ഇരയായികൊണ്ടിരിക്കുന്നു. നിരവധി പഠനങ്ങളും നൂതന ചികിത്സാ രീതിയും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെങ്കിലും മരണനിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല. ഭക്ഷണ ശീലത്തിലെ തെറ്റായ പ്രവണതകൾ ഇതിനു ഒരു പ്രധാന കാരണമാണ്. ഈ നാലു ഭക്ഷണം നിങ്ങളുടെ ഹൃദയാരോഗ്യത്തെ വല്ലാതെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നു ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു.

1. തണുത്ത പാനീയങ്ങൾ

സോഡ, തണുത്ത പാനീയങ്ങൾ തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിൽ ടെൻഷനും ഡിപ്രഷനും ഉണ്ടാക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് വഴിതുറക്കുന്നു

2. കാപ്പിയും പോപ്പ്കോണും

ഒരു ദിവസം രണ്ട് തവണയിൽ കൂടുതൽ ഇൻസ്റ്റന്റ് കോഫി കുടിക്കാൻ പാടില്ല എന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കാരണം ഈ കോഫിയിൽ ഉപയോഗിക്കുന്ന ക്രീം നിങ്ങളുടെ ഹൃദയത്തിനു ദോഷകരമാണ്. ഈ ക്രീം ഉപയോഗിച്ചുതന്നെയാണ് പോപ്പ് കോണിനും രുചി വർധിപ്പിക്കുന്നത് എന്നതിനാൽ, അമിത പോപ്പ്കോൺ ഉപയോഗവും ഹൃദയ പ്രശ്നങ്ങൾ വിളിച്ചുവരുത്തും.

3. കൊഴുപ്പുള്ള ഭക്ഷണങ്ങൾ

എണ്ണയോ നെയ്യോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ വളരെയധികം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നുതന്നെയാണ് പഠനങ്ങൾ പറയുന്നത്. കാരണം ഇവയിൽ വളരെയധികം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ അമിതവണ്ണത്തിലേക്കും ഹൃദയ പ്രശ്നങ്ങളിലേക്കും നയിക്കും. അതുപോലെ പെട്ടെന്ന് ചൂടാക്കുന്ന എണ്ണയിൽ രാസഘടനയിൽ വരുന്ന പ്രത്യേക മാറ്റം മൂലം, ഇത്തരം എണ്ണയുടെ ഉപയോഗം ഹൃദയത്തെ അപകടത്തിലാക്കുന്നു.

4. നോൺ വെജ്ജിന്റേ അമിതമായ ഉപയോഗം

പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. മാംസാഹാരം മിതമായ അളവിൽ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്നതാണ്. എന്നാൽ, മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ട്. ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments