വിരാട് കൊഹ്‌ലിയെ ഒഴിവാക്കി; ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നാ​യി രോ​ഹി​ത് ശ​ര്‍​മ

138

ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​നാ​യി രോ​ഹി​ത് ശ​ര്‍​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ബി​സി​സി​ഐ പു​തി​യ നാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ള്‍ ഇ​ന്ത്യ സീ​നി​യ​ര്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് രോ​ഹി​തി​നെ നാ​യ​ക​നാ​യി നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 നാ​യ​ക​ന്‍ കൂ​ടി​യാ​ണ് രോ​ഹി​ത് ശ​ര്‍​മ. ഇ​തോ​ടെ വി​രാ​ട് കോ​ഹ്‌​ലി ഏ​ക​ദി​ന നാ​യ​ക​സ്ഥാ​ന​ത്തു​നി​ന്ന് പ​ടി​യി​റ​ങ്ങും. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ മാ​ത്ര​മാ​യി​രി​ക്കും കോ​ഹ്‌​ലി ഇ​ന്ത്യ​യു​ടെ നാ​യ​ക​നാ​കു​ക. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യ്ക്ക് പ​ക​രം രോ​ഹി​ത് ശ​ര്‍​മ​യെ സ​ഹ​നാ​യ​ക​നാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ഡി​സം​ബ​ര്‍ 26 നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക. ആ​ദ്യം ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​രാ​ട് കോ​ഹ്‌​ലി (നാ​യ​ക​ന്‍), രോ​ഹി​ത് ശ​ര്‍​മ, കെ.​എ​ല്‍.​രാ​ഹു​ല്‍, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ശ്രേ​യ​സ് അ​യ്യ​ര്‍, ഹ​നു​മ വി​ഹാ​രി, ഋ​ഷ​ഭ് പ​ന്ത്, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ആ​ര്‍. അ​ശ്വി​ന്‍, ജ​യ​ന്ത് യാ​ദ​വ്, ഇ​ഷാ​ന്ത് ശ​ര്‍​മ, മു​ഹ​മ്മ​ദ് ഷ​മി, ഉ​മേ​ഷ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രാ​ണ് ടെ​സ്റ്റ് ടീ​മി​ലു​ള്ള​ത്.

കടപ്പാട്: ദീപിക