HomeNewsShortവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈനെ കോടതി വെറുതെ വിട്ടു; കൂട്ട്...

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈനെ കോടതി വെറുതെ വിട്ടു; കൂട്ട് പ്രതികളും കുറ്റവിമുക്തൻ

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീർ ഹുസൈനെ കൂടാതെ രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയിരുന്നു. പ്രതികള്‍ക്ക് എതിരെ പൊലീസിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. എറണാകുളം ജെഎഫ്സിഎം കോടതിയുടേതാണ് ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments