HomeNewsShortപേരാവൂർ സൊസൈറ്റി പ്രവർത്തനത്തിൽ തിരിമറി കണ്ടെത്തി; സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്; ലതര്‍...

പേരാവൂർ സൊസൈറ്റി പ്രവർത്തനത്തിൽ തിരിമറി കണ്ടെത്തി; സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്; ലതര്‍ ബാഗ് നിര്‍മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം

പേരാവൂർ ഹൗസിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. വ്യാപക ക്രമക്കേടുകളാണ് നടന്നെന്നാണ് കണ്ടെത്തല്‍. സൊസൈറ്റിക്കു കീഴിലെ ലതര്‍ ബാഗ് നിര്‍മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മതിയായ ഈടില്ലാതെയാണ് വായ്പകള്‍ നല്‍കിയതിയത്. ചിട്ടിപ്പണം ശമ്ബളത്തിനും മറ്റ് ചെലവുകള്‍ക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണ്. ചിട്ടി നടത്തരുത് എന്ന താക്കീത് അവഗണിച്ചാണ് സെക്രട്ടറി ഹരികുമാര്‍ ചിട്ടി നടത്തിയതെന്നായിരുന്നു സി.പി.എം വാദിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും സി.പി.എമ്മിന്റെ സമ്മതത്തോടെയാണ് ചിട്ടി നടത്തിയതെന്നും അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് അനുമതി നല്‍കിയതെന്നുമായിരുന്നു പി.വി ഹരികുമാറിന്റെ പക്ഷം. പ്രശ്നം പാര്‍ട്ടിയുടെ പേരിലാകുമെന്നായപ്പോള്‍ കുറ്റമെല്ലാം ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ചു തടിതപ്പാനായിരുന്നു സി.പി.എം ശ്രമം. ചിട്ടി തട്ടിപ്പിന്റെ പേരില്‍ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി പി.വി ഹരികുമാര്‍ സസ്പെന്‍ഷനിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments