സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍; നിർണ്ണായക മത്സരത്തിൽ മാലിദ്വീപിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളിന്; പെലെയുടെ റെക്കോർഡ് മറികടന്ന് സുനിൽ ഛേത്രി

46

സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. നിര്‍ണായകമായ അവസാന മത്സരത്തിൽ മാലദ്വീപിനെ ഇന്ത്യ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം. നായകന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളിലൂടെ ഇന്ത്യയെ രക്ഷിച്ചു. ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ആറാം സ്ഥാനത്തെത്തി. 77 ഗോളുകള്‍ നേടിയ ഇതിഹാസ താരം പെലെയെ മറികടന്നു. 123 മത്സരങ്ങളില്‍ നിന്ന് ഛേത്രിയുടെ ഗോള്‍വേട്ട 79 ലെത്തി. 71 മിനുറ്റുകളിലാണ് ഛേത്രി ലക്ഷ്യം കണ്ടത്. സ്റ്റിമാക്ക് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടിലധികം ഗോള്‍ നേടുന്നത്.