HomeNewsShortരാജ്യത്ത് കോവിഡ് ബാധിതര്‍ 60 ലക്ഷം കടന്നു; കോവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതലും നാല് സംസ്ഥാനങ്ങളില്‍...

രാജ്യത്ത് കോവിഡ് ബാധിതര്‍ 60 ലക്ഷം കടന്നു; കോവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതലും നാല് സംസ്ഥാനങ്ങളില്‍ നിന്ന്

രാജ്യത്ത് ആകെ കോവിഡ് രോഗബാധിതര്‍ 60,74,703 ഉയര്‍ന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ ഇതില്‍ 5,01,6521 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,62,640 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. – കഴിഞ്ഞ ആറ് ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകള്‍ രേഖപ്പെടുത്തിയ ദിനമാണിത്. കഴിഞ്ഞ ദിവസം കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് സൂചന. സാധാരണയായി പ്രതിദിനം പത്തുലക്ഷത്തോളം പേരിലാണ് കോവിഡ് പരിശോധന നടത്തി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഏഴ് ലക്ഷം സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഇതാകാം പോസിറ്റീവ് കേസുകളില്‍ കുറവ് വരാന്‍ കാരണമായതായി കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതലും നാല് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ആകെ രോഗബാധിതരുടെ 52% റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവി‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 7445 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. 1.75 ലക്ഷത്തിലധികം പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരുലക്ഷത്തോളം കേസുകള്‍ കഴിഞ്ഞ ഒരുമാസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments