ഐപിഎൽ: സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍

39

 

മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റു ചെയ്ത മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റ‌ണ്‍സാണു നേടിയത്. മറുപടിയില്‍ നാലു വിക്കറ്റ് നഷ്ട‍ത്തിൽ മുംബൈയും 201ൽ എത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസ് നേടിയത് 1 വിക്കറ്റ് നഷ്ടത്തിൽ 7 റൺസ്. മറുപടി ബാറ്റിങ്ങിൽ വിരാട് കോലിയും എബി ഡി വില്ലിയേഴ്സും ചേർന്ന് വിജയലക്ഷ്യം മറികടന്നു. ബാംഗ്ലൂരിന്റെ സീസണിലെ രണ്ടാം വിജയമാണ് മുംബൈയ്ക്കെതിരെ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കൽ (40 പന്തിൽ 54), ആരൺ ഫിഞ്ച് (35 പന്തിൽ 52), എബി ഡ‍ി വില്ലിയേഴ്സ് (24 പന്തിൽ 55) എന്നിവരുടെ അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ മികച്ച സ്കോറിലേക്കെത്തിയത്.