HomeNewsShortരാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91.3 ലക്ഷം കടന്നു: പ്രതിദിന വര്‍ധന 44,059

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91.3 ലക്ഷം കടന്നു: പ്രതിദിന വര്‍ധന 44,059

 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. പ്രതിദിന വര്‍ധന 44,059 ആണ്. 24 മണിക്കൂറിനിടെ 511 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,33,738 ആയി. ഇന്നലെ 41,024 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 85,62,641 ആയി. രോഗ മുക്തി നിരക്ക് 93.68 ശതമാനം. നിലവില്‍ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. അതിനിടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ദില്ലി സർക്കാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments