കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

49

കോഴിക്കോട് സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ താത്തൂർ പൊയിൽ വാർഡിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച പൈപ്പ് ലൈൻ റോഡിന് സമീപം പാറപ്പുറത്ത് അനിൽകുമാർ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ. ഡൽഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിനി അളകനന്ദ, സെന്റ് സേവിയോ സ്കൂൾ വിദ്യാർത്ഥിനി ആര്യ നന്ദ എന്നിവർ മക്കളാണ്.