HomeNewsShortകോവിഡ് : ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരക്കോടി കടന്നു; മരണസംഖ്യ 8.6 ലക്ഷം; മുൾമുനയിൽ...

കോവിഡ് : ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരക്കോടി കടന്നു; മരണസംഖ്യ 8.6 ലക്ഷം; മുൾമുനയിൽ ലോകം

ലോകമാകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,889,876 ആയി വര്‍ദ്ധിച്ചു. 860,270 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 18,182,075 ആയി ഉയര്‍ന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,257,256ഉം, മരണസംഖ്യ 188,876ഉം ആയി, 3,496,437 പേര്‍ സുഖം പ്രാപിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ,952,790 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്, 122,681 പേര്‍ മരണമടഞ്ഞു രോഗമുക്തി നേടിയവരുടെ എണ്ണം 3,159,096 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. യുഎഇയില്‍ പുതുതായി 574 പേ​ര്‍​ക്ക് കൂ​ടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 70,805 ആയി, മരണസംഖ്യ 384.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments