ദുരന്തഭൂമിയിൽ മോഷണ സംഘം വിലസുന്നു; പെട്ടിമുടിയിൽ നിന്നും കടത്തുന്നത് ലക്ഷങ്ങളുടെ മുതൽ

68

പെട്ടിമൂടി കേരളത്തിന് വേദനയായി അവശേഷിക്കുകയാണ്. എന്നാല്‍ ദുരന്തഭൂമിയിലെ അവശേഷിപ്പുകള്‍ കൈക്കലാക്കാന്‍ പെട്ടിമൂടിയില്‍ മോഷണസംഘങ്ങള്‍ എത്തുന്നതായി പരാതി ഉയരുകയാണ്. ദുരന്തത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവില്‍ മോഷണ സംഘങ്ങള്‍ കടത്തികൊണ്ട് പോകുന്നത്. വാഹനങ്ങളുടെ ടയറുകള്‍, വിലകൂടിയ മറ്റ് യന്ത്രഭാഗങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെടുന്നത്. പെട്ടിമുടിയില്‍ എല്ലാം നഷ്ടപ്പെട്ട കുമാറിന് തിരിച്ച്‌ കിട്ടിയത് പൂര്‍ണ്ണമായി തകര്‍ന്ന വാഹനം മാത്രമാണ്. ദുരന്തം നടക്കുന്നതിന് രണ്ട് മാസം മുമ്ബ് വാങ്ങിയ വാഹനത്തിന്റെ പുതിയ ടയറുകളും മറ്റ് യന്ത്രഭാഗങ്ങളുമടക്കം മോഷ്ടാക്കള്‍ അഴിച്ചുകടത്തി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കമ്ബനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തി. തെരച്ചില്‍ സമയത്ത് പുറത്തെടുത്ത അലമാരകള്‍ മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയും ഇവിടെ നിന്നും മോഷ്ടാക്കള്‍ കടത്തിയിട്ടുണ്ട്.