HomeNewsShortകൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതായി റിപ്പോർട്ട്‌: പുതിയ വർഗം ഗുരുതര പ്രഹരശേഷിയുള്ളത്

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതായി റിപ്പോർട്ട്‌: പുതിയ വർഗം ഗുരുതര പ്രഹരശേഷിയുള്ളത്

കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ കണ്ടെത്തിയാതായി റിപ്പോർട്ട്‌. കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള പ്രോട്ടീൻ ഭാഗത്തെയാണ് ജനിതക വ്യതിയാനം പ്രധാനമായും ബാധിക്കുന്നത്.

രൂപാന്തരം പ്രാപിച്ച വൈറസ് വളരെ വേഗത്തിൽ ഉയർന്നുവരുന്നതും മാർച്ച് മാസത്തിൽ അത് സാംക്രമികമായി പരിണമിക്കുന്നതും ആശങ്കാജനകമാണ്,” ലോസ് അലാമോസിൽ നിന്നുള്ള പഠന തലവൻ ബെറ്റ് കോർബർ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി.

ആണവായുധങ്ങളുടെ രൂപകൽപ്പനയ്ക്കായി രണ്ടാം ലോക മഹായുദ്ധസമയത്ത് സ്ഥാപിച്ച യുഎസ് ഊർജ്ജ വകുപ്പിന്റെ ദേശീയ ലബോറട്ടറിയായ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments