HomeNewsShortസ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കോഫെപോസ ചുമത്താൻ ഒരുങ്ങി കസ്റ്റംസ്; ഒരു വർഷം കരുതൽ തടങ്കലിലാക്കാൻ നീക്കം

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കോഫെപോസ ചുമത്താൻ ഒരുങ്ങി കസ്റ്റംസ്; ഒരു വർഷം കരുതൽ തടങ്കലിലാക്കാൻ നീക്കം

സ്വർണ്ണ കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കരുതൽ തടവ് നടപടിയായ കോഫെപോസ ചുമത്താനുള്ള നടപടികൾ തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം. ഇതിനായി കോഫെപോസ ബോർഡിനു മുന്നിൽ അപേക്ഷ നൽകും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നൽകേണ്ടത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നും കസ്റ്റംസ് വാദിക്കുന്നു. കളളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെ കുറ്റം ചുമത്താൻ അപേക്ഷ നൽകും. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് സാധാരണ കോഫെപോസ ചുമത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments