മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്നു കിഴക്കന്‍ മെക്സിക്കോയില്‍ മാധ്യമപ്രവര്ത്തകന് അതിദാരൂണമായ അന്ത്യം. ജൂലിയോ വാള്ദിവിയ എന്ന മാധ്യമപ്രവര്‍ത്തകനാണു കൊല്ലപ്പെട്ടത്. എല്‍ മുണ്ടോ ഡെ വെരാക്രൂസ് പത്രത്തിന്റെ ലേഖകനാണ് ഇദ്ദേഹം. പ്രശ്നബാധിത മേഖലയായ കിഴക്കന്‍ മെക്സിക്കോയിലെ റെയില്പ്പാളത്തിലാണു മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിളിനു സമീപമാണ് 41-കാരനായ ജൂലിയോയുടെ മൃതദേഹം കണ്ടെത്തിയത്. തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.