വൈദ്യുതാഘാതമേറ്റ് ഇന്ത്യൻ ചെസ്സ് താരത്തിന് ദാരുണാന്ത്യം ! ദുരന്തം വീട് നിർമാണത്തിനിടെ

129

ഇന്ത്യൻ ചെസ്സ് കളിക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കവിനഗറിലെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന രാജ് കുമാറാ(45)ണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. ഇരുമ്പുവടി രണ്ടാം നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോകുന്നതിനിടയില്‍, കെട്ടിടത്തിന് അടുത്തുള്ള വൈദ്യുതി വിതരണ ലൈനില്‍ നിന്നാണ് അദ്ദേഹത്തിന് ഷോക്കേറ്റത്.
രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഗാസിയാബാദിലെ ഒരു ചെസ്സ് അക്കാദമിയുടെ ഉടമയും കൂടിയാണ് രാജ് കുമാർ. രണ്ടാം നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക് ഇരുമ്പ് വടി വലിക്കാൻ ഒരു നിർമാണത്തൊഴിലാളിയെ സഹായിക്കുന്നതിനിടയിൽ 1100 കെവി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജ് കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.