HomeNewsShortകൂടത്തായി കൊലപാതകം: കരം സ്വീകരിച്ചതിൽ പിഴവ് എന്നു റിപ്പോർട്ട്‌: തഹസീൽദാർ കുടുങ്ങും

കൂടത്തായി കൊലപാതകം: കരം സ്വീകരിച്ചതിൽ പിഴവ് എന്നു റിപ്പോർട്ട്‌: തഹസീൽദാർ കുടുങ്ങും

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളിയുടെ ഓരോ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിനിടെ ഇവരെ സഹായിച്ചവരും കുടുങ്ങുന്നുത. ജോളിക്ക് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഈ റിപ്പോര്‍ട്ട് ജോളിയുടെ സുഹൃത്തായിരുന്ന ജയശ്രീ വാര്യര്‍ക്ക് വലിയ തിരിച്ചടിയാണ്. നേരത്തെ ഇവരുടെ കുട്ടികളെയും ജോളി കൊലപ്പെടുത്താന്‍ നോക്കിയെന്ന് മൊഴിയുണ്ടായിരുന്നു.

ജോളി വീണ്ടും കസ്റ്റഡിയില്‍ വന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. ആരൊക്കെ ഇവര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നും, അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള വിശദമായ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചിട്ടുണ്ട്. അതിന് പുറമേ ഇവരെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് പോലീസ് കോടതി ആവശ്യപ്പെട്ടപ്പോള്‍ അനുമതി ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments