HomeNewsShortആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതി: പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി: കുടുങ്ങിയേക്കും

ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതി: പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി: കുടുങ്ങിയേക്കും

ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈകോടതി. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് 13ലേക്ക് മാറ്റി. ഇടതു സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുന്നതോ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് നിഷിദ്ധമാണ്. പരാതി കഴമ്പുള്ളതാണെന്നും നടപടി തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും നിരീക്ഷിച്ചാണ് കോടതി ഹര്‍ജി സ്വീകരിച്ചത്.അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments