HomeTech And gadgetsസൂക്ഷിക്കുക ! നിങ്ങളുടെ ക്രെഡിറ്റ്‌ -ഡെബിറ്റ് കാർഡ് വിവരങ്ങൾ ഇങ്ങനെയും ചോർത്തപ്പെട്ടേക്കാം !

സൂക്ഷിക്കുക ! നിങ്ങളുടെ ക്രെഡിറ്റ്‌ -ഡെബിറ്റ് കാർഡ് വിവരങ്ങൾ ഇങ്ങനെയും ചോർത്തപ്പെട്ടേക്കാം !

ക്രഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഉത്തര കൊറിയൻ ഹാക്കർമാർ മാൽവേറുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് വൃത്തങ്ങൾ വ്യക്തമാക്കുന്നു. എ.ടി.എം.കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളിൽ ഇത്തരം മാൽവേറുകൾ കടത്തിവിട്ടാണ് വിവരങ്ങൾ മോഷ്ടിക്കുന്നത്
ഉത്തരകൊറിയൻ സർക്കാരിനുകീഴിലുള്ള വലിയ ഹാക്കിങ് ഗ്രൂപ്പായ ലസാരസാണ് ഈ മാൽവേർ ആക്രമണങ്ങൾക്കു പിന്നിലെന്നാണ് കരുതുന്നത്. ബാങ്കുകൾക്കുനേരെ സൈബർ ആക്രമണം നടത്തിയതിന് യു.എസ്. ട്രഷറി ഉപരോധമേർപ്പെടുത്തിയ മൂന്ന് ഉത്തരകൊറിയൻ ഹാക്കർ ഗ്രൂപ്പുകളിലൊന്നാണിത്.

എ.ടി.എം. ശൃംഖലകളിലും ചൂതാട്ട വെബ്സൈറ്റുകളിലും ഓൺലൈൻ കാസിനോകളിലും ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലുമൊക്കെ കടന്നുകയറി സർക്കാരിന്റെ ആയുധപദ്ധതികൾക്കായി പണം തട്ടിയെടുക്കുന്നത് ഈ ഗ്രൂപ്പുകളാണ്. 200 കോടി ഡോളർ ഇത്തരത്തിൽ സമാഹരിച്ചു നൽകിയിട്ടുണ്ടെന്നാണ് അമേരിക്കൻ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments