HomeNewsShortതലശ്ശേരി പാനൂരില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു

തലശ്ശേരി പാനൂരില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീയടക്കം മൂന്നു പേര്‍ മരിച്ചു

തലശ്ശേരി പാനൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ക്ലീനറും ഒരു സ്ത്രീയും മറ്റൊരു പുരുഷനുമാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 5.45 ഓടു കൂടിയായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ആദ്യമണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരായി. ഒടുവില്‍ കൂടുതല്‍ പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ബാംഗ്ലൂരില്‍ നിന്നു വന്ന ബസ് പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്ബോഴാണ് അപകടമുണ്ടായത്. യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് വഴിമാറിയത്.അപകട സമയത്ത് താനടക്കം നാലു പേര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവറുടെ മൊഴി. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments