HomeNewsShortഇസ്ലാമിക് ഭീകരർക്കെതിരെ സമ്പൂർണ്ണ വിജയം; പൂര്‍ണമായും തുരത്തി; വിജയമാഘോഷിച്ച്‌ ഇറാഖ് സൈന്യം മടങ്ങുന്നു

ഇസ്ലാമിക് ഭീകരർക്കെതിരെ സമ്പൂർണ്ണ വിജയം; പൂര്‍ണമായും തുരത്തി; വിജയമാഘോഷിച്ച്‌ ഇറാഖ് സൈന്യം മടങ്ങുന്നു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടം അവസാനിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചതിനു പിന്നാലെ വിജയാഹ്ലാദത്തിന്റെ സൂചകമായി ഇറാഖില്‍ വമ്ബിച്ച സൈനിക പരേഡ് അരങ്ങേറി. ഐസിസിന്റെ അവസാന താവളത്തില്‍ നിന്നും അവരെ കെട്ടുകെട്ടിച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായിരുന്നു അപ്രതീക്ഷിതമായ സൈനിക പരേഡ് സംഘടിപ്പിച്ചത്. ബഗ്ദാദിലെ സെന്‍ട്രല്‍ സ്ക്വയറില്‍ നടന്ന സൈനിക പരേഡ് വീക്ഷിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

2014ല്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയ ഐസിസ്സില്‍ നിന്ന് മൂന്ന് വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇറാഖ് സൈന്യം തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചത്. അമേരിക്കന്‍ സൈനികരുടെയും ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുടെയും കുര്‍ദ് സൈന്യത്തിന്റെയും സഹായം ഐസിസ്സിനെതിരായ പോരാട്ടത്തില്‍ ഇറാഖിന് ലഭിച്ചിരുന്നു. നമ്മുടെ ഐക്യവും നിശ്ചയദാര്‍ഢ്യവുമാണ് ശത്രുക്കളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ തുണയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ലിലായിരുന്നു ഐ.എസ് ഭീകരര്‍ ഇറാഖിന്റെയും സിറിയയുടെയും പ്രധാന ഭാഗങ്ങള്‍ പിടിച്ചടക്കി ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയുണ്ടായി.

ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച ഇറാഖില്‍ ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പരേഡ് തത്സമയം സംപ്രേഷണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ മാധ്യമത്തിനു മാത്രമാണ് പ്രവേശനം അനുവദിച്ചത്. പരേഡിനു മുന്നോടിയായി ബഗ്ദാദ് നഗരത്തിനു മുകളിലൂടെ സൈനിക ഹെലികോപ്ടറുകളും യുദ്ധ വിമാനങ്ങളും ആഘോഷപ്പറക്കല്‍ നടത്തി. സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഐസിസ്ഭീകരരുമായി അന്തിമ പോരാട്ടം നടന്നത്. സിറിയയില്‍ ഐസിസ് വിരുദ്ധ ദൗത്യം പൂര്‍ത്തിയായതായി റഷ്യന്‍ സൈന്യവും അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments