HomeNewsLatest Newsഅനുഷ്‌ക ശര്‍മ ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം; വിവാഹം ഇറ്റലിയിൽ വച്ച് നടന്നു

അനുഷ്‌ക ശര്‍മ ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം; വിവാഹം ഇറ്റലിയിൽ വച്ച് നടന്നു

അനുഷ്‌ക ശര്‍മ ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ഇരുവരും ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വെച്ച് വിവാഹിതരായി. വിവാഹത്തിന് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് സാക്ഷിയായത്. രാത്രി ഒന്‍പത് മണിക്ക് കോഹ്‌ലി വിവാഹചിത്രം ട്വീറ്റ് ചെയ്തു. ”ഈ പ്രണയം ജീവിതാവസാനം വരെയുണ്ടാകുമെന്ന് ഞങ്ങളിരുവരും ഇന്ന് പരസ്പരം കൈകോര്‍ത്ത് വാക്ക് നല്‍കി. വിവാഹ വാര്‍ത്ത പങ്കുവയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്‌നേഹവു കൂടി ചേര്‍ന്നതോടെ ഈ ദിവസം കൂടുതല്‍ മനോഹരമായി. ഞങ്ങളുടെ യാത്രയില്‍ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി’ അനുഷ്‌കയുടെയും കോഹ്‌ലിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‌ലിയെ വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്‌കയുടെ ചിത്രവും ഇരുവരും ഒന്നിച്ചിരിക്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിന് മൊട്ടിട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തെ പ്രണയം. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു.
2008 ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് വിരാട് ദേശീയ ശ്രദ്ധ നേടുന്നത്.ഡല്‍ഹി ഉത്തം നഗര്‍ സ്വദേശി. പരേതനായ അഭിഭാഷകന്‍ പ്രേംകോഹ്‌ലിയുടെയും സരോജയുടെയും മകനാണ്. അനുഷ്‌ക മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം മുംബൈയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് വഴിയാണ് ഇറ്റലിക്കു പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments