HomeNewsLatest Newsസെല്‍ഫി എടുക്കുന്നതിനിടെ ആസ്ട്രേലിയന്‍ ബീച്ചില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങിമരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ ആസ്ട്രേലിയന്‍ ബീച്ചില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങിമരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആസ്ട്രേലിയന്‍ ബീച്ചില്‍ മുങ്ങിമരിച്ചു. സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഡെല്‍ഹിയില്‍നിന്നും എത്തിയ നിതിഷ(15)യാണു മരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഫുട് ബോള്‍ ടീമിന്റെ ഭാഗമായിരുന്നു നിതിഷ. പസഫിക് സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 120 അംഗ ഇന്ത്യന്‍ സംഘത്തോടൊപ്പമാണ് നിതിഷ അഡ് ലെയ് ഡിലെത്തിയത്.

നിതിഷയ്ക്കൊപ്പമുണ്ടായിരുന്ന നാല് കുട്ടികളെ കടലില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നും രാജേഷ് മിശ്ര വ്യക്തമാക്കി. പോലീസും രക്ഷാപ്രവര്‍ത്തകരും 13 മണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് നിതിഷയുടെ മൃതദേഹം കണ്ടെത്തിയത്.

ഗെയിംസ് അവസാനിച്ചശേഷം ഞായറാഴ്ച വൈകിട്ട് ഗ്ലെനെല്‍ഗ് ഹോള്‍ഡ് ഫാസ്റ്റ് മറീന ബീച്ചില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് നിതിഷ എത്തിയത്. തുടര്‍ന്ന് അവിടെ വെച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കൂറ്റന്‍ തിരമാലയില്‍പ്പെടുകയായിരുന്നുവെന്ന് സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജേഷ് മിശ്ര അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments