HomeNewsShortഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം വൻ സ്ഫോടനം; നാലുപേർ കൊല്ലപ്പെട്ടു

ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം വൻ സ്ഫോടനം; നാലുപേർ കൊല്ലപ്പെട്ടു

ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപം സ്ഫോടനം നടന്നു. സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വിയറ്റ്‌നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്.

വിയറ്റ്‌നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിച്ചു. 14 വിയറ്റ്‌നാം സ്വദേശികളും ഈജിപ്ത് സ്വദേശികളായ ടൂര്‍ ഗൈഡും ഡ്രൈവറും ബസിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments