HomeNewsShortമദ്യവിതരണ ആപ്പിൽ അടിമുടി ആശയക്കുഴപ്പം: 4 മണിക്കൂറിൽ പരിഹരിക്കുമെന്ന് ഫെയർകോഡ്

മദ്യവിതരണ ആപ്പിൽ അടിമുടി ആശയക്കുഴപ്പം: 4 മണിക്കൂറിൽ പരിഹരിക്കുമെന്ന് ഫെയർകോഡ്

സംസ്ഥാനത്ത് മദ്യവിതരണത്തിനായി തയാറാക്കിയ ആപ്പിൽ അടിമുടി ആശയക്കുഴപ്പം. പലർക്കും ആപ്പ് ഡൌൺലോഡ് ചെയ്യാനാവുന്നില്ല. ഡൌൺലോഡ് ചെയ്തവർക്ക് otp ലഭിക്കാത്തതു മുതൽ നിരവധി പ്രശ്നങ്ങളാണ് ആദ്യദിനം ആപ്പിന് നേരിടേണ്ടി വന്നത്. ബാറുടമകൾക്കും ബീവറേജ് അധികൃതർക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂർണ്ണ സജ്ജമായില്ല. ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങൾക്കും ക്യൂ ആർകോഡ് സ്കാനിങിനും ഉൾപ്പെടയുള്ള ആപ്പാണ് സജ്ജമാകാത്തത്. വ്യാജ ടോക്കൺ വന്നാൽ തിരിച്ചറിയാനാകില്ലെന്ന് ബാറുടമകൾ പരാതിപ്പെട്ടു. 

പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തിൽ സെർച്ചിൽ ലഭ്യമല്ല. നിർമാതാക്കൾ നൽകിയ ലിങ്ക് വഴിയാണ് ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. ആപ്പിനെതിരെ നേരത്തെ തന്നെ വ്യാപക പരാതി ഉയർന്നിരുന്നു. പലർക്കും ഒ.ടി.പി മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്. ചിലർക്ക് രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നില്ല. ഹാങിങ് പ്രശ്നവുമുണ്ട്. 4 മണിക്കൂറിനുള്ളിൽ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുമെന്നു ആപ്പ് ഉണ്ടാക്കിയ ഫെയർകോഡ് കമ്പനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments