രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യവത്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസ‌ര്‍ക്കാര്‍

42

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യവത്കരണം നടപ്പാക്കാന്‍ കേന്ദ്രസ‌ര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ രണ്ടു ബാങ്കിന്റെ സ്വകാര്യവല്‍ക്കരണം ഏപ്രില്‍ മുതല്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘പരീക്ഷണ’ അടിസ്ഥാനത്തിലാണ് ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്‌കരിക്കുന്നതെന്നാണ് വിശദീകരണം.