ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: ലോകമെങ്ങും ഉപയോഗിക്കാൻ അനുമതി

44

ഇന്ത്യയുടെ കൊവിഷീൽഡിൻ വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി.ഇതോടെ വാക്സീൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ ആസ്ട്രാസെനക–എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങൾക്ക് യുഎൻ പിന്തുണയോടെയുള്ള കോവിഡ് നിർമാർജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കായി വാക്സീൻ നൽകാനാകും.

വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്‌. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നുമാണ് വിലയിരുത്തൽ.