HomeNewsShortആലപ്പുഴയിൽ രണ്ടു യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കടപ്പുറത്തുനിന്നും

ആലപ്പുഴയിൽ രണ്ടു യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കടപ്പുറത്തുനിന്നും

ആലപ്പുഴയിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.ആലപ്പുഴ കടപ്പുറത്തും ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലുമാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെ (22) ആണ് മരിച്ച നിലയിൽ ഓടയിൽ കണ്ടെത്തിയത്. രാത്രിയിൽ സൈക്കിളിൽ സഞ്ചരിക്കവേ ഓടയിൽ വീണ് അപകടമുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രൻ ആണ് ആലപ്പുഴ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments