HomeNewsShortരാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത് ലക്ഷം കടന്നു കുതിക്കുന്നു; 24 മണിക്കൂറിൽ റൊക്കോഡ് പിന്നിട്ട്...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത് ലക്ഷം കടന്നു കുതിക്കുന്നു; 24 മണിക്കൂറിൽ റൊക്കോഡ് പിന്നിട്ട് രോഗബാധിതർ

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. രോഗികളുടെ എണ്ണം നാൽപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ പതിമൂന്നു ദിവസത്തിനിടെയാണ് രാജ്യത്ത് പത്ത് ലക്ഷം പേര്‍ രോഗ ബാധിതരായത്. പ്രതിദിന രോഗബാധയിലും റെക്കോർഡ് വർദ്ധനയാണുണ്ടായത്. 24 മണിക്കൂറിനുള്ളിൽ 86,432 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതർ 40,23,179 ആയി. ഇന്നലെ മാത്രം 1089 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് രോഗബാധിതരായി മരിച്ചവരുടെഎണ്ണം 69561 ആയി. നിലവിൽ 8,46, 395 പേരാണ് ചികിത്സയിൽ ഉള്ളത്. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ദിവസേനെ ഉയരുകയാണ്. കൊവിഡ് ബാധിതരുടെ ലോക പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലുമായുള്ള അകലം ഒരു ലക്ഷത്തില്‍ താഴെ എത്തിയെന്നാണ് വേള്‍ഡോ മീറ്റര്‍ കണക്ക് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 19,218 പേര്‍ രോഗ ബാധിതരായി. ആന്ധ്രയില്‍ ഇന്നലെ പ്രതിദിന രോഗബാധ 10776 ഉം കര്‍ണാടകയിൽ 9280 ഉം, തമിഴ്നാട്ടിൽ 5,976 ഉം തെലങ്കാനയിൽ 2478 ഉം ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments