ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 26,176,114 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 867,294 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 18,441,453 പേർ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 6,290,737 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 189,964 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,547,032 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 4,001,422 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 123,899 ആയി. 3,210,405 പേർ സുഖം പ്രാപിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.
ലോകത്ത് കോവിഡ് ബാധിതർ 2.61 കോടി കടന്നു കുതിക്കുന്നു; ഇതുവരെ രോഗമുക്തർ 1.8 കോടി; രോഗികളുടെ എണ്ണത്തിൽ യു.എസ്, ബ്രസീൽ മുന്നിൽ
RELATED ARTICLES