HomeNewsLatest Newsഒരു മാസത്തെ പ്രതിഷേധങ്ങള്‍ക്ക് അവസാനം; വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്ക്കരിക്കും

ഒരു മാസത്തെ പ്രതിഷേധങ്ങള്‍ക്ക് അവസാനം; വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്ക്കരിക്കും

മൃതദേഹം വെള്ളിയാഴ്ച റീ പോസ്റ്റ്‍മോര്‍ട്ടം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചതിന് പിന്നാലെ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരുങ്ങി കുടുംബം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു മാസത്തിലേറെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നത്. കേസില്‍ സി.ബി.ഐയുടെ നിര്‍ദേശപ്രകാരമാണ് റീ പോസ്റ്റ‍്‍മോര്‍ട്ടം നടത്തുന്നത്. സി.ബി.ഐ പ്രത്യേകം നിര്‍ദേശിച്ച മൂന്ന് ഫൊറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലായ് 28-ന് വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെയാണ് മത്തായി മരണപ്പെടുന്നത്. മത്തായിയുടേത് മുങ്ങിമരണമാണെന്നും മര്‍ദ്ദനത്തിന്‍റെ പാടുകള്‍ ശരീരത്തില്‍ ഇല്ലെന്നുമായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സി.ബി.ഐയെ അന്വേഷണ ചുമതലയേല്‍പ്പിക്കുന്നത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളര്‍ന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു മത്തായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments