HomeNewsShortകശ്മീരിൽ ഇതുവരെ അറസ്റ്റിലായത് 144 ലേറെ കുട്ടികൾ: ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയുടെ നടുക്കുന്ന റിപ്പോർട്ട്‌

കശ്മീരിൽ ഇതുവരെ അറസ്റ്റിലായത് 144 ലേറെ കുട്ടികൾ: ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയുടെ നടുക്കുന്ന റിപ്പോർട്ട്‌

പ്രത്യേകപദവി റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ 144 കുട്ടികള്‍ അറസ്റ്റിലായിയെന്ന് ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയുടെ റിപ്പോർട്ട്‌. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അറസ്റ്റിലായ കുട്ടികളുടെ എണ്ണം വ്യക്തമാക്കിയത്.എന്നാല്‍, ഒരു കുട്ടി പോലും അന്യായതടവിലില്ലെന്നാണ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗസ്ത് അഞ്ചിന് അറസ്റ്റ് ചെയ്ത കുട്ടികളില്‍ ഭൂരിഭാഗം പേരെയും അന്ന് തന്നെ വിട്ടയച്ചു.

ബാക്കിയുള്ളവര്‍ക്ക് എതിരെ ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒമ്പതിനും 11നും ഇടയില്‍ പ്രായമുള്ളവരുമുണ്ട്.

ജമ്മു കശ്മീരില്‍ അന്യായമായി കുട്ടികളെ തടവിലാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments