HomeNewsLatest Newsവി എസ്സിന്റെ കാബിനറ്റ് പദവി: ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

വി എസ്സിന്റെ കാബിനറ്റ് പദവി: ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനു കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനമായി. ഇരട്ടപ്പദവി നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരും. 1951ലെ ബില്ലിനാണ് നിയമഭേദഗതി കൊണ്ടുവരിക. മുഖ്യമന്ത്രിമല്ലാതിരിക്കേ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാകുന്ന ആദ്യ നേതാവാണ് വി.എസ്. അതുകൊണ്ടുതന്നെയാണ് ഇരട്ട പദവി പ്രശ്‌നം ഗൗരവമായി വന്നത്. ഈ പദവിയില്‍ എത്തുന്ന നാലാമനും കൂടിയാണ് വി.എസ്. മുന്‍പ് ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവര്‍ ഈ സ്ഥാനം വഹിച്ചിരുന്നു.

 

 

അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നത് സംബന്ധിച്ചും ഭരണ പരിഷ്‌കാര കമ്മിഷന്മന്റെ ഘടന സംബന്ധിച്ചും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിയമവശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുകയായിരുന്നു. ആദായകരമായ ഇരട്ടപ്പദവികള്‍ നല്‍കുന്നതിന് നിയമഭേദഗതി വേണ്ടി വരുമെന്നും സഭ ചേരുന്നതിനാല്‍ ഭേദഗതിക്കു സഭയുടെ അംഗീകാരം വേണമെന്നുമായിരുന്നു ശുപാര്‍ശ. അതേസമയം, തെരഞ്ഞെടുപ്പില്‍ മുന്നണിയെയും പാര്‍ട്ടിയെയും നയിച്ച തനിക്ക് ഭരണത്തിലുള്ള പങ്കാളിത്തത്തേക്കാള്‍ പാര്‍ട്ടി തലത്തിലുള്ള സ്ഥാനമാനമാണ് വി.എസ് ആഗ്രഹിക്കുന്നത്.

ജോലിക്കായി അമ്മ വിദേശത്ത് പോയ സമയത്ത് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ വീട്ടമ്മയെ വേശ്യയെന്ന് വിളിച്ചു; തരികിട സാബുവിന്റെ ഫേസ്ബുക്ക് പേജ് നാട്ടുകാർ പൂട്ടിച്ചു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments