HomeNewsLatest Newsവിഎസ് അനാവശ്യം പറയുന്നത് നിർത്തിയില്ലെങ്കിൽ ജനങ്ങൾ നിർത്തിക്കുമെന്ന് ഉമ്മൻ ചാണ്ടി

വിഎസ് അനാവശ്യം പറയുന്നത് നിർത്തിയില്ലെങ്കിൽ ജനങ്ങൾ നിർത്തിക്കുമെന്ന് ഉമ്മൻ ചാണ്ടി

തനിക്കെതിരെ അനാവശ്യം പറയുന്നതു പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർത്തിയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ നിർത്തിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നാമനിർദേശ പത്രിക സമർപ്പണത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എനിക്കെതിരെ ഒരു കേസുപോലുമില്ലെന്നു സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. സത്യവുമായിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് വിഎസ് പറയുന്നത്. അതിനാൽ വിഎസിനെതിരെ കേസുമായി മുന്നോട്ടു പോകും.

 
യുഡിഎഫിൽ മൽസരിക്കുന്ന മന്ത്രിമാരുടെ പേരിൽ കേസില്ല. എന്നാൽ എൽഡിഎഫിൽ മൽസരിക്കുന്ന പലരുടെയും പേരിൽ അങ്ങനെയല്ല. ഇതു ഞങ്ങളെക്കൊണ്ടു പറയിക്കാനാണോ വിഎസ് കേസിന്റെ കാര്യം പറയുന്നതെന്നു സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments