HomeNewsLatest Newsഗണേഷ് കുമാറിന്റെ വിദ്യാഭ്യാസയോഗ്യതയും വിവാദത്തിലേക്ക്

ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസയോഗ്യതയും വിവാദത്തിലേക്ക്

പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസയോഗ്യത വിവാദത്തിൽ. വിദ്യാഭ്യാസയോഗ്യത നേരെ താഴേക്കാണ് . 2001ല്‍ മല്‍സരിക്കുമ്പോള്‍ ബികോം എന്നാണു സത്യവാങ്മൂലം നല്‍കിയിരുന്നത്. 2006ല്‍ കേരള സര്‍വകലാശാലയില്‍ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ല്‍ ബികോം പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തില്‍.

 

 

ഇന്നലെ പത്രിക നല്‍കിയപ്പോള്‍ ഇതെല്ലാം മാറി പ്രീഡിഗ്രി ആയി. തിരുവനന്തപുരം ഗവ.ആര്‍ട്‌സ് കോളജില്‍ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോള്‍ പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയില്‍ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിന്‍വലിച്ചു. വിവരാവകാശ നിയമപ്രകാരവും ചിലര്‍ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മന്ത്രി വിജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യതയും നേരത്തെ വിവാദത്തിലായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments