HomeNewsLatest Newsസംസ്ഥാനത്ത് മൊത്തം 1647 സ്ഥാനാർഥികൾ; സൂക്ഷ്മപരിശോധന ഇന്ന് നടക്കും

സംസ്ഥാനത്ത് മൊത്തം 1647 സ്ഥാനാർഥികൾ; സൂക്ഷ്മപരിശോധന ഇന്ന് നടക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. അവസാന ദിവസമായ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ പ്രമുഖര്‍ പത്രിക നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം 1647 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത് 204 പേര്‍. കുറവ് വയനാട്ടില്‍ 41 പേര്‍. ഇന്നലെ മാത്രം 734 പേര്‍ പത്രിക സമര്‍പിച്ചു. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുന്നത്.

 

 

മന്ത്രി പി.കെ ജയലക്ഷ്മിയുടെ 2011ലെ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ ബിരുദധാരിയെന്ന് തെറ്റായി രേഖപ്പെടുത്തിയതുസംബന്ധിച്ച് മാനന്തവാടി സബ്കലക്ടറുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ജയലക്ഷ്മി തെറ്റായവിവരങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എന്ത് തുടര്‍നടപടി വേണമെന്നുള്ളത് തീരുമാനിക്കേണ്ടത് ആ നിയോജകമണ്ഡലത്തിലെ വരണാധികാരിയോ ഹൈക്കോടതിയോ ആണ്. റിപ്പോര്‍ട്ടിന്റെ പകര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിട്ടുണ്ട്. ഇതേ പരാതി കെ.ബി.ഗണേഷ്‌കുമാറിനെതിരെയും ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 204, കുറവ് വയനാട്ടില്‍ 41. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments