ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമം; 2 പേര്‍ വനം വകുപ്പിന്റെ പിടിയിൽ; രണ്ടരക്കിലോയിലധികം തൂക്കമുള്ള ആനക്കൊമ്പ് പിടിച്ചെടുത്തു

ഉഡുപ്പി: ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു. കൊടക് ജില്ലയിലെ ഗണേശ്, പൂനച്ച എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും രണ്ടരക്കിലോയിലധികം തൂക്കമുള്ള ആനക്കൊമ്പ് പിടിച്ചെടുത്തു.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.