മാറാട് കലാപക്കേസില്‍ കോടതി ശിക്ഷിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കേസില്‍ 12 വര്‍ഷത്തേക്കാണ് മാറാട് കോടതി ഇല്യാസിനെ ശിക്ഷിച്ചത്. ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.
മാറാട് കലാപക്കേസിലെ പ്രതി മരിച്ച നിലയില്‍ ; മൃതദേഹം കഴുത്തില്‍ കല്ലുകെട്ടിയ നിലയില്‍, ദുരൂഹത
RELATED ARTICLES